ഹോംബാലെ ഫിലിംസിന്റെ ബാനറില്‍, ഋഷഭ് ഷെട്ടിയുടെ രചനയിലും സംവിധാനത്തിലും പുറത്തു വന്ന ചിത്രം കാന്താരാ കര്‍ണാടകത്തിലെ വന്‍ വിജയത്തെ തുടര്‍ന്ന് ചിത്രം മറ്റു ഭാഷകളിലും റിലീസിന് എത്തുകയാണ്. ചിത്രത്തിന്‍റെ മലയാളം ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ട് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ മിസ് ചെയ്യരുതാത്ത ഒരു ചിത്രമാണിതെന്ന് പൃഥ്വി പറഞ്ഞിരുന്നു.സിനിമ രണ്ടാം തവണയും കണ്ടതിനു ശേഷം നടന്‍ പ്രഭാസം ഇന്‍സ്റ്റാഗ്രാമില്‍ തന്റെ അഭിപ്രായം പങ്കു വെച്ചിരുന്നു . ‘രണ്ടാം തവണയും കാന്താരാ കണ്ടു ,അസാധാരണമായ അനുഭവമായിരുന്നു അത്. ഗംഭീര ആശവും , ത്രില്ലിംഗ് ആയിട്ടുള്ള ക്ലൈമാക്‌സും,.തിയേറ്ററില്‍ നിന്നു തന്നെ ഈ സിനിമ കാണണം’ കന്നഡ ബോക്‌സേഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച സിനിമ, കമ്പല , ഭൂത കോലം എന്നീ പ്രാദേശിക ആരാധനാരൂപങ്ങളെയും കഥ പറയാനായി ഉപയോഗിക്കുന്നുണ്ട്.കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം കര്‍ണാടകത്തില്‍ നിന്ന് മികച്ച ഓപണിംഗ് ആണ് നേടിയത്. ആദ്യ 11 ദിവസങ്ങളില്‍ നിന്ന് ചിത്രം 60 കോടി നേടിയെന്നായിരുന്നു കണക്കുകള്‍. സെപ്റ്റംബര്‍ 30 ന് ആയിരുന്നു കന്നഡ ഒറിജിനല്‍ പതിപ്പിന്‍റെ റിലീസ്. ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അതിനിടെ ഐഎംഡിബി പട്ടികയില്‍ ഒന്നാമതായും കാന്താരയെത്തി. ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്. 13,000 വോട്ടുകളോടെ പത്തിൽ 9.6 റേറ്റിംഗ് ആണ് സിനിമക്ക് ലഭിച്ചിരിക്കുന്നത് . രക്ഷിത് ഷെട്ടിയുടെ 777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. 9.0 ആണ് ഈ ചിത്രത്തിന്‍റെ റേറ്റിംഗ്. 8.4 റേറ്റിങ്ങോടെ വിക്രം, കെ.ജി.എഫ് 2 എന്നിവയാണ് മൂന്നാം സ്ഥാനത്തുള്ളത്.