ഇന്ന് മുതൽ രാജ്യത്ത് സിനിമാ തിയേറ്ററുകൾ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കർശന മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് സിനിമാപ്രദർശനം പുനരാരംഭിക്കുക.
തിയറ്ററിൽ 50% പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ഒഴിച്ചിടുന്ന 50 ശതമാനം സീറ്റുകളിൽ ഇവിടെ ഇരിക്കരുത് എന്ന് എഴുതി പ്രദർശിപ്പിക്കണം, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണം, നിബന്ധനകൾ സ്ക്രീനിൽ പ്രദർശിപ്പിക്കണം, സാനിറ്റൈസർ അടക്കം എല്ലാ സവിധാനങ്ങളും ഒരുക്കണം, ഹാൾ ക്യത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണം,
ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ പറഞ്ഞു.
തിയറ്ററുകളിൽ എത്തുന്നവർക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമാണ്. തെർമൽ സ്ക്രീനിങ് തിയറ്ററുകളിൽ പ്രവേശിക്കുന്നതിനുമുമ്പ് നടത്തണം ഇവയും നിബന്ധനകളുടെ ഭാഗമായി നടപ്പാക്കും. ഒന്നിലധികം സ്ക്രീനുകൾ ഉള്ള ഇടങ്ങളിൽ പ്രദർശന സമയം വ്യത്യസ്തമായാണ് ക്രമീകരിക്കുക. അതേ സമയം കേന്ദ്ര തീരുമാനം ;ലഭ്യമായെങ്കിലും സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

