കുന്ദമംഗലം: ചെലവൂർ പള്ളിത്താഴം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി കൂട്ടായ്മ സംഘടന ഭാരവാഹികൾ. വീഥികളിൽ ഓടക്കുഴലുമായ് മയിൽപ്പീലിക്കണ്ണൻമാർ ഓടിക്കളിച്ചു, രാധയും തോഴിമാരുമൊക്കെ കൂടെച്ചേർന്നു നടത്തിയ ഘോഷയാത്രയിൽ പങ്കെടുത്ത കുരുന്നുകൾക്ക് അഭിവാദ്യം അർപ്പിക്കുകയൂം മധുരപലഹാരങ്ങളും പാനീയങ്ങളും നൽകിയാണ് സ്വീകരിച്ചത്.
സ്വീകരണ പരിപാടിയിൽ കാസിം പള്ളിത്താഴം അദ്ധ്യക്ഷത വഹിച്ചു. വി എം മജീദ് സ്വാഗതം പറഞ്ഞു. വി കെ കെ തങ്ങൾ ,ഉമ്മർ കല്ലിൽ, അഷറഫ് പുതിയോട്ടിൽ, മൂസ പി ,അബൂബക്കർ, സിഎം കാദർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

