International

ക്രൂ‍ഡ് ഓയലിന് വിലയേറുന്നു


ബാരലിന് 94 ഡോളര്‍ നിലവാരത്തിലാണ് ക്രൂഡ് ഓയിലിന്റെ വ്യാപാരം നടക്കുന്നത്. വിതരണത്തിന്റെ കുറവും ഡിമാൻഡ് വർധനയുമാണ് വില കയറ്റത്തിനു മുഖ്യ കാരണം
തുടര്‍ച്ചയായി മൂന്നാമത്തെ ആഴ്ചയാണ് വില കൂടുന്നത്. ഈയാഴ്ച മാത്രം മൂന്നു ശതമാനംവരെ വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റിലാകട്ടെ 15 ശതമാനം വർധിച്ചു ചൈനയില്‍നിന്നുള്ള ഡിമാന്റില്‍ വര്‍ധനവുണ്ടാകുമെന്ന വിലയിരുത്തലാണ് വര്‍ധനവിന് പിന്നില്‍.വിതരണം കുറച്ച് ഡിമാന്റ് കൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയാകട്ടെ, വിപണിയില്‍ എണ്ണ ലഭ്യതക്കുറവ് രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്
നടപ്പ് വര്‍ഷത്തെ തുടക്കത്തില്‍ ബാരലിന് 82 ഡോളര്‍ നിലവാരത്തിലായിരുന്നു വില. ജൂണില്‍ 70 ഡോളിലേക്ക് ഇടിയുകയും ചെയ്തു. ഓഗസ്റ്റ് 23ന് രേഖപ്പെടുത്തിയ 82 ഡോളറില്‍നിന്ന് 94 ഡോളറിലേക്ക് തുടര്‍ച്ചയായി വില കത്തിക്കയറി.
പ്രതിദിനം 33 ലക്ഷം ബാരലിന്റെ കുറവ് ഉണ്ടാകുമെന്നാണ് ഒപെകിന്റെ വിലയിരുത്തല്‍. 2023ലെ എണ്ണയുടെ ആവശ്യതകയാണ് മറ്റൊരു നിര്‍ണായക ഘടകം. പ്രതിദിനം 18 ലക്ഷം ബാരലിന്റെ അധിക ആവശ്യകത ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി കണക്കുകൂട്ടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!