ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.പലകാരണങ്ങളാൽ മുടങ്ങിപ്പോയ ഇന്ത്യൻ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്.ഇപ്പോൾ ഈ സിനിമക്കായി ഷങ്കറിനെ സഹായിക്കാൻ മൂന്ന് പ്രമുഖ സംവിധായകരും എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത.ചിമ്പുദേവൻ, അറിവഴകൻ, വസന്തബാലൻ എന്നിവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.രാം ചരണിനെ നായകനാക്കി ‘ആര്‍സി 15’ എന്ന ചിത്രവും ഷങ്കര്‍ ഒരുക്കുന്നുണ്ട്. വൻ ബജറ്റില്‍ സ്വന്തം തിരക്കഥയില്‍ തന്നെയാണ് ‘ആര്‍സി 15’ ഷങ്കര്‍ ഒരുക്കുന്നത്. വര്‍ഷാവസാനം രാം ചരണ്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് ഷങ്കര്‍ ശ്രമിക്കുന്നത്. അതിനാല്‍ രണ്ടു ലൊക്കഷനിലും പ്രവര്‍ത്തിക്കേണ്ടി വന്നതിനാല്‍ ഷങ്കര്‍ തന്റെ മുൻ സഹസംവിധായകരുടെ സഹായം തേടിയിരിക്കുകയാണ്.ശങ്കറിന്റെ സഹ സംവിധായകരായി പ്രവർത്തിച്ചിട്ടുള്ളവരാണ് മൂവരും
ഇന്ത്യൻ 2’വിലെ പ്രധാന അഭിനേതാക്കളുടെ രംഗങ്ങളാകും ഇവര്‍ ഒരുക്കുക എന്നാണ് സൂചന. ചിത്രത്തിൽ കമൽഹാസന്റെ നായികയായി എത്തുന്നത് കാജൽ അഗർവാൾ ആണ്. സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് ‘ഇന്ത്യാൻ 2’ നിർമ്മിക്കുന്നത്.