സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്റെ ഒരു നഗ്നചിത്രം മോർഫ് ചെയ്തെന്ന് രൺവീർസിങ്. ഫോട്ടോഷൂട്ട് വിവാദവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്‍വീര്‍ നൽകിയ മൊഴിയിലാണ് സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് രണ്‍വീര്‍ പറഞ്ഞത്.
കഴിഞ്ഞ ജൂലൈയിലാണ് ന്യൂയോര്‍ക്കിലെ ഒരു മാസികയ്ക്ക് വേണ്ടി രണ്‍വീര്‍ ഫോട്ടോഷൂട്ട് ചെയ്തത്. ഇത് ജൂലൈ 21 ന് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തു. 26 നാണ് ഒരു എന്‍.ജി.ഒയിലെ ഓഫീസര്‍ താരത്തിനെതിരേ പരാതി നല്‍കിയത് തുടർന്ന് എഫ്ഐആർ റജിസ്റ്റര്‍ ചെയ്തിരുന്നു. ഓഗസ്റ്റ് 29ന് ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ രാവിലെ ഏഴരയോടെ ഹാജരായ രൺവീറിൽനിന്ന് രണ്ടു മണിക്കൂറോളം നേരമെടുത്താണ് മൊഴി രേഖപ്പെടുത്തിയത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിരുന്നുവെന്നും ഇനിയും ആവശ്യമുണ്ടെങ്കിൽ വിളിപ്പിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തതും. ഐ.പി.സി 292, 293, 509 വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് രണ്‍വീര്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തത്. അതില്‍ ഒരിക്കലും സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടു തന്നെ കേസിന് ആധാരമായ ചിത്രം താന്‍ പുറത്ത് വിട്ടതല്ലെന്ന് രണ്‍വീര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോഷൂട്ടിന്റെ ഭാഗമല്ലെന്നും താരം വ്യക്തമാക്കി.ചിത്രം മോര്‍ഫ് ചെയ്തതാണോ എന്ന് പരിശോധിക്കാന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.