യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ സെലൻസ്കിയ്ക്ക് കാര്യമായ പരിക്കുകളൊന്നും ഇല്ലെന്ന് പ്രസിഡന്റിന്റെ വക്താവ് സെർജി വിക്കിഫെറോവ് കൂടി വ്യക്തമാക്കി.കീവിൽ കൂടി എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലൻസ്കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചുവെങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിക്കിഫെറോവ് പറഞ്ഞു.അപകടത്തിനു പിന്നാലെ സെലെൻസ്കി ഇന്നലെ രാത്രിയോടെ പോസ്റ്റു ചെയ്ത വിഡിയോയിൽ ഹർകീവിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ജനങ്ങളോട് സംവദിച്ചു. ‘പ്രദേശത്തു നിന്ന് തിരികെ എത്തിയതേയുള്ളൂ, മിക്കവാറും എല്ലാ പ്രദേശങ്ങളിൽനിന്നും റഷ്യൻ സൈന്യം ഒഴിഞ്ഞു’വെന്നും അദ്ദേഹം അറിയിച്ചു.