കണ്ണൂർ : യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിൽ മന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമാവുകയായിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും ലോക്കർ വിവാദത്തിലും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇ പി ജയരാജനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു
പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.