സ്കോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എൻ.ഐ.ടി സ്കോർ ഹെഡ് ക്വാട്ടേർസിൽ
രണ്ട് ദിവസമായി നടന്ന് വന്ന ടാലന്റ് നർച്ചറിംഗ് ക്യാംപ് സമാപിച്ചു. എട്ട് സെഷനുകളിലായി വിവിധ പഠന – പ്രായോഗിക മൊഡ്യൂളുകളിലായി ക്രമീകരിച്ച ക്യാംപിൽ 100 വിദ്യാർത്ഥികൾ പങ്കെടുത്തു. രക്ഷിതാക്കൾക്കായി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. സമാപന സെഷൻ യുവ ഗവേഷകൻ ഡോ: അബ്ദുല്ലത്തീഫ് മുക്കം ഉദ്ഘാടനം ചെയ്തു. സ്കോർ ഫൗണ്ടേഷൻ സി.ഇ.ഒ ഡോ: ഐ.പി അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ശിഹാബ് പുളിക്കൽ, ശറഫുദ്ധീൻ ഒതായി, മിസ്ബാഹ് ,മിർഷാദ് മാതോട്ടം ,എന്നിവർ ക്ളാസെടുത്തു.സ്കോർ ഭാരവാഹികളായ കെ.അഹ്മദ് കുട്ടി, പി.അബ്ദുസലാം പുത്തൂർ, അഹ്മദ് അമീൻ കരുവമ്പൊയിൽ, എം.പി മൂസ മാസ്റ്റർ, സ്കോർ ഡയരക്ടർമാരായ പി.സി.അബ്ദുറഹിമാൻ, ശുക്കൂർ കോണിക്കൽ, അബ്ദുൽ മജീദ് ചേന്ദമംഗല്ലൂർ, സുബൈർ കോണിക്കൽ, മജീദ് (പാവിൽ, സി.കെ.മുഹമ്മദ്, തൻവീർ കുന്ദമംഗലം, സ്കോർ ലേഡിസ് വിംഗ് പ്രതിനിധികളായ മറിയക്കുട്ടി സുല്ലമിയ്യ, ഷക്കീല ആരാമ്പ്രം, ഷിറിൻ പുള്ളിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു.
വിവിധ മൽസരങ്ങളിൽ വിജയികളായവരെ ഉപഹാരം നൽകി ആദരിച്ചു.