സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാവിലെ 8.30 മണിക്ക് നിയമസഭാങ്കണത്തിൽ സ്പീക്കർ എ എൻ ഷംസീർ ദേശീയ പതാക ഉയർത്തുകയും വാച്ച് ആന്റ് വാര്‍ഡ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയുമുണ്ടായി.
സ്വാതന്ത്ര്യദിന ചടങ്ങിനൊടാനുബന്ധിച്ചുള്ള പരേഡിൽ തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർത്ഥിനികളുടെ ബാന്റ് വാദ്യം ഏറെ ആകർഷണീയം ആയിരുന്നു.
തുടര്‍ന്ന് നിയമസഭാ സമുച്ചയത്തിലെ മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി. ആർ. അംബേദ്ക്കർ, കെ. ആർ. നാരായണൻ എന്നീ ദേശീയ നേതാക്കളുടെ പ്രതിമകളിൽ സ്പീക്കർ, നിയമസഭാ സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.
അതിനുശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഗായകസംഘത്തിന്റെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു.

