കുന്ദമംഗലം ഹൈസ്‌കൂള്‍ 1976-79 വര്‍ഷങ്ങളിലെ എസ്എസ് എല്‍ സി വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘ഒരുമ’ അതിന്റ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ‘ഒരുമയ്‌ക്കൊരുമരം’ പദ്ധതി കുന്ദമംഗലം എഎംഎല്‍പി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നത്ത് പ്ലാവിന്‍ തൈ ഹെഡ് മിസ്‌ട്രെസ് നദീറക്ക് നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു.
‘ഒരുമയ്‌ക്കൊരുമരം’ കോര്‍ഡിനേറ്റര്‍ ശങ്കരനാരായണന്‍ പദ്ധതി വിശദീകരണം നല്‍കി. ഒരുകാലത്തെ പ്രധാന ഭക്ഷ്യ പദാര്‍ത്തവും ഒരുപാടു ജീവിത ശൈലിരോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുമുള്ള നാടന്‍ പ്ലാവിന്‍ തൈകളാണ് ഒരുമ എന്ന സംഘടന ഉണ്ടാക്കി വിതരണം ചെയ്യുന്നതെന്ന് പറയുകയുണ്ടായി. ഏതു കാലാവസ്ഥാ വ്യതിയാനത്തേയും നേരിട്ട് തലയുയര്‍ത്തി സംരക്ഷണ മേകുന്ന നാടന്‍ പ്ലാവിനങ്ങള്‍ അവസാനകാലം മര ഉരുപ്പടിയയും നമ്മെ സഹായിക്കുന്നു. പുതിയ ഇനം വിദേശ ഇനങ്ങള്‍ക് ഈ മൂല്യങ്ങളൊന്നും തന്നെ അവകാശപെടാന്‍ പറ്റില്ല. അവയുടെ തള്ളിക്കയറ്റത്തിനിടയ്ക് നാടന്‍ ഇനങ്ങള്‍ അന്യം നിന്നുപോവാതെ നോക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണെന്നു കൂടി അദ്ദേഹം പറയുകയുണ്ടായി. ഒരുമ സെക്രട്ടറി. ശബരീഷ്, ഒരുമ മെമ്പറും പ്രശസ്ത സിനിമ -സീരിയല്‍ അഭിനേതാവുകൂടിയായ വിജയന്‍ കാരന്തൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വാര്‍ഡ് മെമ്പര്‍ ജസ്ലി അവര്‍കള്‍ അധ്യക്ഷം വഹിച്ച പ്രസ്തുത പരിപാടിയില്‍ ഹെഡ് മിസ്‌ട്രെസ് നദീറ സ്വാഗതം പറഞ്ഞു.ഒരുമ മെമ്പറും മുന്‍ ഹെഡ്മിസ്‌ട്രെസ്സുമായിരുന്ന ബീബി പാലക്കല്‍ നന്ദി പറഞ്ഞു.
ഇന്ന് പിലാശ്ശേരി സ്‌കൂള്‍, മര്‍കസ് പബ്ലിക് സ്‌കൂള്‍ പിലാശ്ശേരി, എപിഎല്‍ സ്‌കൂള്‍ പെരുവഴിക്കടവ് എന്നിവിടങ്ങളിലും ചില അംഗന്‍വാടികളിലും തൈകള്‍ വിതരണോദ്ഘാടനം നടത്തും. 26.ന് ടുപാറ സ്‌കൂള്‍, എലഞ്ഞി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാവ്ഹര്‍ പൂമംഗലം, വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ നിര്‍വഹിയ്ക്കും.