യു.പിയില്‍ മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു.ഷാജഹാൻപൂരിൽ തിങ്കളാഴ്ചയാണ് സംഭവം.കുട്ടിയെ തോളിലേറ്റി നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ 3 പേർ തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഷാജഹാന്‍പുര്‍ സ്വദേശി ഷൊയെബിനാണ് വെടിയേറ്റത്. യുവാവിന്റെ നില ഗുരുതരമാണ്. ഒന്നരവയസ്സുകാരിയായ മകള്‍ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.യുവാവിൻ്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മകൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഗുഫ്രാന്, നദീം എന്നിവരാണ് പിടിയിലായത്. ഷൊയെബിനെ വെടിവെച്ച താരിഖ് എന്നയാള്‍ ഒളിവിലാണ്.അക്രമികൾ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. മൂന്നാം പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അശോക് മീണ പറഞ്ഞു. താരിഖ്, ഷൊയെബിന്റെ ബന്ധുവാണെന്നും വ്യക്തിവൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു
മകളെ തോളിലേറ്റി നടക്കുന്നതിനിടെ പിതാവിന് വെടിയേറ്റു;പിന്നിൽ വ്യക്തിവൈരാഗ്യം

