News

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി. വിമാന അപകടത്തിന് പിന്നാലെയാണ് ഹര്‍ജി. സാങ്കേതികപ്പിഴവുകള്‍ പരിഹരിക്കുംവരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്നാമ് ഹര്‍ജിയിലെ ആവശ്യം. വിമാനദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അപകടം സംഭവിച്ചത് ഏത് രീതിയിലാണെന്ന് സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിമാന ദുരന്തത്തെക്കുറിച്ച് നിലവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണമല്ല വേണ്ടതെന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം അടച്ച് പൂട്ടി ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സ്വകാര്യ ഹരജിയില്‍ ആവശ്യപ്പെടുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!