News

സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്നം കണ്ട ഇന്ത്യ മോദി യാഥാര്‍ത്ഥ്യമാക്കി ; അമിത് ഷാ

സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്നം കണ്ട സ്വതന്ത്രവും ശക്തവും സ്വയംപര്യാപ്തവുമായ ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാര്‍ഥ്യമാക്കിയതില്‍ നമുക്ക് അഭിമാനിക്കാം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരുവശത്ത് മോദി സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വീട്, ഊര്‍ജ്ജം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ നല്‍കിവരുന്നു. മറുവശത്തു ഇന്ത്യ ഒരു പ്രബല രാജ്യം ആയി ഉയര്‍ന്നു വരുന്നു എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആശംസകള്‍ അറിയിച്ചു കൊണ്ടാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
ഈ സ്വാതന്ത്ര്യദിനത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സ്വയം പര്യാപ്ത ഇന്ത്യ’ എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞയെടുക്കാം. ‘മേക്ക് ഇന്‍ ഇന്ത്യ’ ഉത്പന്നങ്ങള്‍ വഴി ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ ഓരോരുത്തരും സംഭാവന നല്‍കണമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!