News

അടിയന്തര സാഹചര്യം നേരിടാന്‍ കോവിഡ് ബ്രിഗേഡിലേക്ക സന്നദ്ധ പ്രവര്‍ത്തകരെ ക്ഷണിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് അടിയന്തര സാഹചര്യം നേരിടാന്‍ കോവിഡ് ബ്രിഗേഡിലേക്ക് 18-50 ഇടയില്‍ പ്രായമുള്ളവരെ ക്ഷണിച്ച് സര്‍ക്കാര്‍. അടുത്ത മാസത്തോടെ കേരളത്തില്‍ പ്രതിദിനം 10,000 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തകരെ ക്ഷണിക്കുന്നത്.

രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ആരംഭിക്കുന്ന സിഎഫ്എല്‍ടിസികളിലേക്കെല്ലാം ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍, ടെക്‌നിക്കല്‍, ശുചീകരണ ജീവനക്കാരെയാണ് ആവശ്യമുള്ളത്.

1.മെഡിക്കല്‍: ഡോക്ടര്‍മാര്‍ (എംബിബിഎസ്, ഡെന്റല്‍, ആയുര്‍വേദം, ഹോമിയോ), നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയവര്‍.

  1. മള്‍ട്ടി പര്‍പ്പസ് വിഭാഗം: വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല. ഏതു ജോലിയും ചെയ്യണം.

പരിശീലനം, ആവശ്യമെങ്കില്‍ താമസ സൗകര്യം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മാനദണ്ഡം അനുസരിച്ചുള്ള പ്രതിഫലം, കോവിഡ് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം.

താല്‍പ്പര്യമുള്ളവര്‍ covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റില്‍ പേരും വിവരങ്ങളും റജിസ്റ്റര്‍ ചെയ്യണം. .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!