മുക്കം:കാരശേരി തോട്ടക്കാട് പൈക്കാടന്മലയില് സോയില്‍ പൈപ്പിംഗ് കളക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി. മണ്ണ് സംരക്ഷണം, ജിയോളജി വകുപ്പ്,സിഡബ്ല്യുയു ആര്‍ഡി എം തുടങ്ങിയ വിഭാഗങ്ങളാണ് സോയില്‍ പൈപ്പിംഗിനെ കുറിച്ച് പഠിക്കാനെത്തിയത്.
സോയില്‍ പൈപ്പിംഗ് ഇപ്പോള്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിട്ടുണ്ട്. മണ്ണ്സംരക്ഷണവിഭാഗം ജില്ലാ ഓഫീസര്‍ ആയിഷ, തഹസില്‍ദാര്‍ അനിതകുമാരി, സി ഡബ്ല്യുയുആര്ഡിഎം ശാസ്ത്രഞ്ജന്‍ വി.പി. ദിനേശന് എന്നിവരാണ് പരിശോധനനടത്തിയത് .
കൂടുതല്‍ പരിശോധനയ്ക്കായി മണ്ണും മണലും ചെളിയും ശേഖരിച്ചു. 12 കുടുംബങ്ങളെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.