വയനാട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജിയില്‍ ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവുകള്‍
വയനാട്, പൂക്കോട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജി ഓഫീസില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1750 രൂപ ദിവസ വേതനാടിസ്ഥാനത്തില്ലാണ് നിയമനം. പ്രായപരിധി 2024 ജനുവരി ഒന്നിന് 22-50.
തസ്തിക, ഒഴിവ്, യോഗ്യത എന്നീ ക്രമത്തില്‍:
- ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി കെമിസ്ട്രി (രണ്ട് ഒഴിവ്)-ഡയറി സയന്‍സ്/ഡയറി ടെക്‌നോളജി ബിടെക്കില്‍ അടിസ്ഥാന ബിരുദവും ഡയറി കെമിസ്ട്രിയില്‍ എംടെക്കും നെറ്റും
- ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി മൈക്രോബയോളജി (രണ്ട് ഒഴിവ്)-
ഡയറി സയന്‍സ്/ഡയറി ടെക്‌നോളജിയില്‍ ബിടെക്, ഡയറി മൈക്രോബയോളജിയില്‍ എംടെകും നെറ്റും - ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി എഞ്ചിനീയറിംഗ് (രണ്ട് ഒഴിവ്)-ഡയറി ടെക്‌നോളജിയുടെ ഡയറി സയന്‍സില്‍ ബിടെക്, ഡയറി എന്‍ജിംഗില്‍ എംടെകും നെറ്റും
- ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി ടെക്നോളജി (രണ്ട് ഒഴിവ്)-ഡയറി ടെക്‌നോളജിയിലെ ഡയറി സയന്‍സില്‍ ബിടെക്, ഡയറി ടെക്‌നോളജിയില്‍ എംടെകും നെറ്റും
- ടീച്ചിംഗ് അസിസ്റ്റന്റ്- ഡയറി ബിസിനസ്സ് മാനേജ്മെന്റ് (ഒരു ഒഴിവ്)-
ഡയറി സയന്‍സ്/ഡയറി ടെക്‌നോളജിയില്‍ ബിടെക്, ബിസിനസ് മാനേജ്‌മെന്റ്/അഗ്രിബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നെറ്റും
ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പിആന്റ് ഇ) അറിയിച്ചു. ഫോണ്‍: 0495-2376179.
ലൈബ്രേറിയന്‍ – ഇന്റര്‍വ്യൂ 23 ന്
സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിനു കീഴിലെ ജെന്‍ഡര്‍ പാര്‍ക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ലൈബ്രേറിയന്റെ താത്കാലിക ഒഴിവുണ്ട്.
ലൈബ്രറി സയന്‍സില്‍ ബിരുദാനന്തര ബിരുദവും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 23 ന് രാവിലെ 10 മണിക്ക് വെള്ളിമാട്കുന്ന്, ജെന്‍ഡര്‍ പാര്‍ക്കില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിനായി
എത്തണം. ഫോണ്‍: 0495-2963695.
ബി എസ് സി സീറ്റൊഴിവ്
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് കിളിയനാട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം ബി എസ് സി ഇലക്ട്രോണിക്സ് /ബി എസ് സി മാത്തമാറ്റിക്സ്/ബിഎ ഇംഗ്ലീഷ്) കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട് . അപേക്ഷ www.ihrdadmissions.org വഴി നല്‍കാം. ഫോണ്‍: 0495-2765154.
ദര്‍ഘാസ്
കേരള മാരിടൈം ബോര്‍ഡിനു വേണ്ടി അഴീക്കല്‍ ലൈറ്റ് ഹൗസിലെ സിഗ്നല്‍ ലൈറ്റിന്റെ ബാറ്ററി മാറ്റി പുതിയത് സ്ഥാപിക്കുന്നതിലേക്ക്
എസ്എംഎഫ് ടുബുലാര്‍ ജെല്‍ സോളാര്‍, മെയിന്റനന്‍സ് ഫ്രീ ബാറ്ററി,
12 വോള്‍ട്ട് 100 AH. @ C 10, വാറന്റി അഞ്ച് വര്‍ഷം കൂടിയ ബാറ്ററികള്‍ (ആറ് എണ്ണം) ബൈബാക്ക് വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ 19 ഉച്ച ഒരു മണിക്കകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495-2414863.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഡിടിപിസിക്ക് കീഴില്‍ വിവിധ പ്രവൃത്തികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ നമ്പര്‍:02 /DTPC/KKD/TDR/24 (നമ്പികുളം സെന്റര്‍,
വയലട സെന്റര്‍, അരിപ്പാറ കഫറ്റീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍ (കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മാത്രം), തുഷാരഗിരി കഫറ്റീരിയ കംഫര്‍ട്ട് സ്റ്റേഷന്‍ ഡോര്‍മെറ്ററി കോട്ടജ് കോണ്‍ഫറന്‍സ് ഹാള്‍).
ടെണ്ടര്‍ ഫോം സ്വീകരിക്കുന്ന തീയ്യതി ജൂലൈ 25 ന് ഉച്ച ഒരു മണി വരെ. അന്നേ ദിവസം ഉച്ചകഴിഞ്ഞു മൂന്നിന് ടെണ്ടര്‍ തുറക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2720012, അല്ലെങ്കില്‍ www.dtpckozhikode.com വെബ് സൈറ്റ് സന്ദര്‍ശിക്കുക.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം (DCIP) 2024 ആഗസ്റ്റ്-നവംബര്‍ ബാച്ചിലേക്ക് അപേക്ഷിക്കാം
ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ജില്ലാ കല്കടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാം.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ക്ക് തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കുടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിവിധ സാമൂഹ്യവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നത് വഴി കൂടുതല്‍ വിശാലവും കരുണാര്‍ദ്രവുമായ ജീവിതവീക്ഷണമുള്ള സാമൂഹ്യപ്രതിബദ്ധരായ യുവജനസമൂഹത്തെ വാര്‍ത്തെടുക്കാന്‍ പരിപാടി മുഖാന്തിരം സാധിക്കുന്നു. വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാന്‍ അവസരമൊരുക്കുക വഴി വിമര്‍ശനാത്മകമായി വിഷയങ്ങളെ സമീപിക്കാനും, പ്രശ്‌ന പരിഹാരത്തിനുമുള്ള കഴിവ് ആര്‍ജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
നിപ്പ പ്രതിരോധത്തിലും മഹാപ്രളയത്തിന്റെ അനിതരസാധാരണമായ അതിജീവന പ്രവര്‍ത്തനങ്ങളിലും കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനങ്ങളിലുമെല്ലാം നിര്‍ണ്ണായക പങ്കാണ് DCIP ഇന്റേര്‍ണ്‍സ് വഹിച്ചത്. യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിലും ഗുണപരമായ ജീവിതവീക്ഷണം വളര്‍ത്തിയെടുക്കുന്നതിലും കഴിവുള്ളതെന്നു ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിക്കാന്‍ ഈ പരിപാടിയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇന്റേര്‍ണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ bit.ly/apply_dcip എന്ന ലിങ്ക് പൂരിപ്പിച്ചു നല്‍കുകയോ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ജൂലായ് 25 നകം അപേക്ഷ നല്‍കണം. നാല് മാസമാകും ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കുന്നതല്ല. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ തീയ്യതിയും വിശദാംശങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്. പുതിയ ബാച്ച് ആഗസ്റ്റ് മാസം ആദ്യ വാരം ആരംഭിക്കും.
വിശദ വിവരങ്ങള്‍ക്ക് 96336 93211, 0495-2370200 നമ്പറുകളില്‍ വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണം: ജില്ലാ കലക്ടര്‍
ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം ഓണ്‍ലൈനായി അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
ജില്ലയിലെ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, നാച്ചുറോപ്പതി, ഹോമിയോപ്പതി, സിദ്ധ, യൂനാനി എന്നിങ്ങനെ എല്ലാ അംഗീകൃത മെഡിക്കല്‍ വിഭാഗങ്ങളുടെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ തുടങ്ങിയവ സ്ഥാപനവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ www.clinicalestablishments.kerala.gov.in എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യണ്ടത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാതല രജിസ്ട്രേഷന്‍ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഈ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്.
ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്തുക, പ്രകൃതി ദുരന്തം, പകര്‍ച്ചവ്യാധി വ്യാപനം പോലുള്ള അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ സേവനങ്ങളുടെ ഏകോപനം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ആരോഗ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ പാസ്സാക്കിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷന്‍ ആന്റ് റെഗുലേഷന്‍സ്) ആക്ട് 2018 പ്രകാരമാണ് നടപടി. ആക്ട് പ്രകാരം എല്ലാ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട പരിശോധനാ സംഘം സന്ദര്‍ശിച്ച് സൗകര്യങ്ങളും സേവനങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും അംഗീകാരം നല്‍കുക.
www.clinicalestablishments.kerala.gov.in എന്ന വെബ്സൈറ്റിന്റെ ഹോം പേജിലുള്ള രജിസ്ട്രേഷന്‍ ലിങ്കില്‍ പ്രവേശിച്ച ശേഷം സ്ഥാപനവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
യോഗത്തില്‍ ജില്ലാതല രജിസ്ട്രേഷന്‍ അതോറ്റി വൈസ് ചെയര്‍മാന്‍ കൂടിയായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍ രാജേന്ദ്രന്‍, അഡീഷണല്‍ ഡിഎംഒ ഡോ. ടി മോഹന്‍ദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. എസ് ശ്രീലത, ഗവ. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യൂ ആന്‍ഡ്രൂസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആര്‍ ലതിക, ഐഎംഎ പ്രതിനിധി ഡോ. അജിത് ഭാസ്‌കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലക്ചറര്‍ ഒഴിവ്
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് തസ്തികയില്‍ താല്‍കാലിക ഒഴിവുണ്ട്. യോഗ്യത – ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. താല്പര്യമുള്ളവര്‍ ജൂലൈ 18 ( വ്യാഴാഴ്ച )രാവിലെ 10 ന് ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 297617, 9947130573 , 9744157188
ഇ.എസ്.ഐ – പി.എഫ് സംയുക്ത അദാലത്ത് ജൂലൈ 29ന്
തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് ഈ മാസം 29 ന് നടക്കും. തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസില്‍ വച്ച് നടക്കുന്ന പരിപാടിയിലേക്ക് രാവിലെ ഒന്‍പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, തൊടുപുഴ അല്ലെങ്കില്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, ഫാത്തിമ മാതാ നഗര്‍, അടിമാലി എന്ന വിലാസത്തിലും, പി എഫ് സംബന്ധിച്ച പരാതികള്‍ മൂന്നാര്‍ പി. എഫ്. ഓഫീസില്‍ അസിസ്റ്റന്റ് പി. എഫ്. കമ്മീഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലും നേരിട്ടോ, തപാലിലോ, ജൂലൈ 25 നകം ലഭ്യമാക്കണം.
ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലും, പി.എഫ്. സംബന്ധമായ പരാതികള്‍ do.munnar@epfindia.gov.in എന്ന ഇമെയിലിലും അയയ്ക്കാം. ഇ.എസ്.ഐ ഇന്‍ഷുറന്‍സ് നമ്പര്‍, പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി.ഓ.നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവ ബാധകമായത് ചേര്‍ത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:- 9497401056 / 8921247470 (ESIC), 9847731711 (PF).
കുക്ക്: പ്രായോഗിക പരീക്ഷയും അഭിമുഖവും 19 ന്
കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയിലെ രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 19ന് രാവിലെ 10 മണിക്ക് വളയം, കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയന്‍ ക്യാമ്പില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തുന്നു. ദിവസം 675 രൂപ നിരക്കില്‍ 59 ദിവസത്തേക്ക് മാത്രമായി, പ്രതിമാസം പരമാവധി 18,225 രൂപ വേതനത്തിലാണ് നിയമനം. അഭിമുഖത്തിലും പ്രായോഗിക പരീക്ഷയിലും പങ്കെടുക്കാന്‍ വരുന്നവര്‍ അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി എന്നിവ കൊണ്ടുവരണം.
വാഹന ലേലം
കെഎപി ആറ് ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗ്യമല്ലാത്തതുമായ, 15 വര്‍ഷം പൂര്‍ത്തികരിച്ച ടൊയോട്ട ക്വാളിസ് എസ് യു വി ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തിന്റെ ലേലം ജൂലൈ 31 രാവിലെ 11 മണി മുതല്‍ വൈകീട്ട് 4.30 വരെയുള്ള സമയത്ത് ഓണ്‍ലൈന്‍ വഴി (e-auction) ആയി നടക്കും. എം എസ് ടി സി ലിമിറ്റഡിന്റെ (M/S. MSTC LTD) വെബ്സെറ്റ് ആയ www.mstcecommerce.com ELV പോര്‍ട്ടര്‍ മുഖേനയാണ് ഇ-ലേലം. വെബ്സൈറ്റില്‍ ബയര്‍ (BUYER) ആയി രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം.
ലേലത്തില്‍ നിശ്ചയിക്കപ്പെട്ട വാഹനങ്ങള്‍ കെ എ പി ആറ് ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ അനുമതിയോടെ
ലേല തീയതിക്ക് തൊട്ട് മുന്‍പുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് വാഹനങ്ങള്‍ കാണുന്നതിനും പരിശോധിക്കുന്നതിനും അനുവദിക്കും. വാഹനങ്ങള്‍ പരിശോധിക്കുവാന്‍ ബന്ധപ്പെട്ട നമ്പര്‍: 9961990930.

