യൂണിഫോം സിവിൽ കോഡിനെ എതിർക്കുന്നത് ഭരണഘടനയെ എതിർക്കുന്നതിന് തുല്ല്യമാണെന്ന് ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനയ്ക്കൊപ്പമാണ് തന്റെ നിലപാട്. ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന നിർദ്ദേശമാണിത്.
ഇതുവരെ യൂണിഫോം സിവിൽ കോഡിലെ ഡ്രാഫ്റ്റ് പുറത്ത് വന്നിട്ടില്ല. ആൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിനും നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കാവുന്നതാണ്. വിശ്വാസത്തിനോ ഭരണഘടനയ്ക്കോ എതിരേ ഡ്രാഫ്റ്റിൽ ഉണ്ടെങ്കിൽ അത് എതിർത്താൽ പോരേയെന്നും അദ്ദേഹം ചോദിച്ചു. യൂണിഫോം സിവിൽ കോഡിൽ ആൾ ഇന്ത്യാ മുസ്ലീം പേഴ്സണൽ ലോ ബോർഡിനെ പൂർണമായും തള്ളുകയാണ് ഗവർണ്ണർ.