കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പദ്ധതിയുടെ മുക്കം സോൺ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രികാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ചൂലാം വയൽ മാക്കൂട്ടം AMUP സ്കൂളിൽ വെച്ച് നടന്ന പ്രസ്തുത ക്യാമ്പ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ശബ്ന റഷീദ് ഉദ്ഘാടനം ചെയ്തു .നജീബ് പാലക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോക്ടർ അഭിജിത്, കുന്ദമംഗലം ഫാമിലി ഹെൽത് സെന്ററിലെ ജൂനിയർ ഹെൽത് ഇൻസ്പെകടർ അക്ഷയ് കുമാർ സി പി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു,
ക്യാംപിൽ പങ്കെടുത്തവർക്കായി നടത്തിയ ജനറൽ മെഡിക്കൽ ചെക്കപ്പ്, ലൈംഗീക രോഗ നിർണ്ണയം, ക്ഷയരോഗ നിർണ്ണയം, മലേറിയ,ലെപ്രസി, എച്ച് ഐ വി പരിശോധന എന്നിവ നടത്തുന്നതിന് ഡോക്ടർ അബിജിത്, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ, മെഡിക്കൽ കോളേജ് ടി ബി യുണിറ്റ് ഹെൽത് വിസിറ്റർ ആവണികൃഷ്ണ, മറ്റ് ഫീൽഡ് കോർഡിനേറ്റർമാരായ ഷിജു കെ, സന്ദീപ് കെ ആർ തുടങ്ങിയവർ നേതൃത്വം നൽകി. ചൂലാംവയൽ ,പന്തീർപാടം, മുറിയനാൽ, പതിമംഗലം പ്രദേശത്തെ നിരവധി അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.യു സി ബുഷ്റ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രൊജക്ട് കൗൺസിലർ ജോഷിൽ നന്ദിയർപ്പിക്കുകയും ചെയ്തു.

