ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.33 കോടിയായി. 13,287,651 പേര്‍ക്കാണ് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചുള്ള മരണം ഇതുവരെ 577,843 ആയി. കോവിഡ് ഏറ്റവും കൂടുതല്‍ പടര്‍ന്നു പിടിച്ച അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 34,28,553 ആണ്. 1,36,440 പേരാണ് യുഎസ്സില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ബ്രസീലില്‍ 19,26,824 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 74,133 പേര് മരിച്ചു. രോഗബാധിതരില്‍ മൂന്നാമതുള്ള ഇന്ത്യയില്‍ 9,06,752 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 23,727 പേര്‍ക്ക് ഇന്ത്യയില്‍ ജീവന് നഷ്ടപ്പെട്ടു.

