എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് അറസ്റ്റു ചെയ്ത തമിഴ്നാടി മന്ത്രി സെന്തിൽ ബാലാജിയെ ചുമതലകളിൽ നിന്നൊഴിവാക്കി വകുപ്പില്ലാ മന്ത്രി ആക്കാൻ തമിഴ്നാട് സർക്കാരിന്റെ തീരുമാനം. ബാലാജിയുടെ വകുപ്പുകൾ തങ്കം തേനരാശിനും മുത്തു സ്വാമിക്കുമായി വീതം വെക്കും. തങ്കം തേനരാശിന് ഇലക്ട്രിസിറ്റിയും മുത്തുസ്വാമിക്ക് എക്സൈസിന്റേയും അധിക ചുമതല നൽകും.
അതേസമയം, ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ രംഗത്തെത്തി. ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാണമെന്ന അപേക്ഷയും പരിഗണിക്കും.