Entertainment News

‘ദീർഘമായ ഇടവേളയെടുക്കുന്നു’അനിശ്ചിതകാല വിടവാങ്ങൽ പ്രഖ്യാപിച്ച് ബിടിഎസ്

ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന് റിപ്പോർട്ട്.വ്യക്തിഗത കരിയർ പിന്തുടരുന്നതിന് വേണ്ടിയാണ് ഇടവേള എടുക്കുന്നതെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്. ബാൻഡ് രൂപീകരിച്ച് ഒൻപത് വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് ‘ഫെസ്റ്റ 2022ന്’ ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. തങ്ങൾ എന്നെങ്കിലും മടങ്ങിവരുമെന്നും സംഘം ആരാധകരോട് പറഞ്ഞു. സംഘാംഗങ്ങൾ വികാരഭരിതരാകുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും കൂടുതൽ ആർജ്ജവത്തോടെ തിരികെ വരുമെന്നും ബാൻഡ് അംഗം ജംഗൂക് ഉറപ്പു നൽകുന്നുണ്ട്.ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.
ലൈവ് പരിപാടിയുമായി ലോകവേദിയിലെത്തുന്നതിനു മുൻപ് ബിടിഎസ് അംഗങ്ങൾ താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു അത്താഴ വിരുന്ന്. തങ്ങളുടെ ഭൂതകാലത്തേക്കുറിച്ചു പറഞ്ഞതുടങ്ങിയ സംഘം, പിന്നീട് താന്താങ്ങളുടെ പുതിയ ജീവിതദിശ പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. വർഷങ്ങളോളം ഒരുമിച്ചു താമസിച്ച തങ്ങളുടെ പഴയ വീടിനേക്കുറിച്ചുള്ള ഓര്‍മകളും ബാൻഡ് അംഗങ്ങള്‍ പങ്കുവച്ചു. സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസ്സിനുള്ളിൽ 18 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!