National News

24 മണിക്കൂറിനിടെ ആകെ പൂജ്യം കോവിഡ് കേസ്; ഇത് ധാരാവി മോഡൽ

കോവിഡ് രണ്ടാം തരംഗം ആരംഭിച്ച ശേഷം ആദ്യമായി രാജ്യത്തെ പ്രതിദിന കണക്കെടുപ്പില്‍ 24 മണിക്കൂറിനിടെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാതെ ധാരാവി .

മുംബയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഇതുവരെ 6,861 പേര്‍ക്കാണ് കോവിഡ് ബാധിച്ചതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ കണക്കുകള്‍ പറയുന്നു. ഇതില്‍ 2900 കേസുകള്‍ കോവിഡ് രണ്ടാം തരംഗത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

മാര്‍ച്ചില്‍ ധാരാവിയില്‍ പ്രതിദിനം 50 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ സമയത്താണ് 250 കിടക്കകളുള്ള ക്വാറിന്റീന്‍ കേന്ദ്രം ഇവിടെ സ്ഥാപിച്ചത്. മാര്‍ച്ച് 22ന് വാക്‌സിന്‍ കേന്ദ്രവും സ്ഥാപിച്ചിരുന്നു.

കോവിഡ് രണ്ടാംതരംഗം മുംബൈയിൽ രൂക്ഷമാകുന്നത് ഫെബ്രുവരി മുതലാണ്. ഫെബ്രുവരി പകുതിയോടെ ധാരാവിയിലും കേസുകൾ ഉയർന്നു. ക്രമേണ കേസുകൾ ഉയരുകയും ഏപ്രിൽ എട്ടിന് പ്രതിദിന കേസുകൾ 99 ൽ എത്തുകയും ചെയ്തതോടെ ലോകാരോഗ്യസംഘടന പോലും അഭിനന്ദിച്ച ‘ധാരാവി മോഡൽ’ വീണ്ടും നടപ്പാക്കാൻ മുനിസിപ്പൽ അധികൃതർ തീരുമാനിക്കുകയായിരുന്നു. ട്രേസിങ്, ട്രാക്കിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ചേർന്നതാണ് ധാരാവി മോഡൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!