ഗതാഗതം നിരോധനം
കോഴിക്കോട് ജില്ലയിലെ റെഡ് ക്രോസ് റോഡില്‍ മൂന്നാം ലിങ്കില്‍ ജംഗ്ഷന് സമീപം കള്‍വര്‍ട്ട്, ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 16 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും റെഡ് ക്രോസ് റോഡ് വഴി ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ ചെറൂട്ടി റോഡ് ജംഗ്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് പി.ടി ഉഷ റോഡ് വഴിയും തിരിച്ചും പോകണം.
കോഴിയിറച്ചി വില കുറയ്ക്കണം
വിപണിയില്‍ കോഴി ഇറച്ചിയുടെ വില കുറഞ്ഞിട്ടുണ്ട്. താലൂക്കിലെ മിക്കവാറും കടകളിലും കിലോയ്ക്ക് 180 രൂപയാണ് വില. ആയതിനാല്‍ താലൂക്കിലെ മുഴുവന്‍ വ്യാപാരികളും കോഴി ഇറച്ചി (ബ്രോയിലര്‍) നിര്‍ബന്ധമായും കിലോയ്ക്ക് 180 രൂപയ്ക്ക് മാത്രമേ വില്‍പന നടത്താവൂയെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കോഴി ഇറച്ചി സ്റ്റാളിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉള്ളവരായിരിക്കണം. കൂടാതെ ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
്അറബിക് ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകന്റെ ഒരൊഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പാസ്സായവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയക്ടറേറ്റില്‍ തയ്യാറാക്കിയ അതിഥി അദ്ധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായിരിക്കണം. താല്‍പര്യമുളളവര്‍, ജൂണ്‍ 18 ന് രാവിലെ 10 മണിയ്ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ എ ഇ ആന്റ് ഐ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ യന്ത്ര റോബോട്ടിക്ക് ലാബിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്, ഉച്ച രണ്ട് മണി വരെ. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in.
ട്രസ്റ്റി നിയമനം
മലപ്പുറം ജില്ല, നിലമ്പൂര്‍ താലൂക്കിലെ പുന്നപ്പാല ശിവ ക്ഷേത്രത്തിലേക്ക് പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയനപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ആറിന് വൈകീട്ട് അഞ്ച് മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങള്‍ക്കും മേപ്പടി ഓഫീസിലോ, വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് സൈനിക ഓഫീസ് സമുച്ചയത്തിലെ കായ്ഫലമുളള തെങ്ങുകളില്‍ നിന്നും 2020 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയുളള കാലയളവില്‍ ആദായം മൊത്തം കണക്കാക്കി എടുക്കാന്‍ താല്‍പര്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 25 വൈകീട്ട് അഞ്ച് മണി വരെ. മറ്റ് വിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
പുതിയ കെട്ടിടത്തിലേക്ക് മാറി
ചോറോട് കൈനാട്ടിയിലെ 26 ാം നമ്പര്‍ റേഷന്‍ കട കൈനാട്ടിയില്‍ തന്നെ പുതിയ കെട്ടിടത്തില്‍ നവീകരിച്ച മുറിയിലേക്ക് പുനഃസ്ഥാപിച്ചതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ വഴി കരിയര്‍ സേവനങ്ങള്‍
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പിന് കീഴിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററുകള്‍ വീഡിയോ കോണഫറന്‍സിഗ് വഴി കരിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തരം തിരിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുക. കരിയര്‍ സംബന്ധമായ സംശയങ്ങള്‍ ദൂരീകരിക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും ഉപകരിക്കുന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി ഈ സേവനം ലഭ്യമാക്കും. www.cdckerala.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ കരിയര്‍ കൗണ്‍സിലിങിനായുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യുകയാണ് കുട്ടികള്‍ ചെയ്യേണ്ടത്. വീഡിയോ കോണ്‍ഫറന്‍സിന്റെ തിയ്യതിയും സമയവും അവരവരുടെ ടെലഫോണില്‍ മെസ്സേജ് വഴി അറിയിക്കും. സംശയമുള്ളവര്‍ ഏറ്റവും അടുത്തുള്ള കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ വിളിച്ച് അന്വേഷിക്കാം.സി.ഡി.സി പേരാമ്പ്ര- 0496 – 2615500, സി.ഡി.സി ചിറ്റൂര്‍- 0492 – 3223297, സി.ഡി.സി കായംകുളം- 0479 – 2442502, സി.ഡി.സി നെയ്യാറ്റിന്‍കര- 0471 – 2222548.
ലേലം
ബേപ്പൂര്‍ വില്ലേജ് റീസര്‍വ്വേ നമ്പര്‍ 77 ല്‍ ഉള്‍പ്പെട്ട 5.36 സെന്റ് ഭൂമിയും കൂഴിക്കൂറും 2020 ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.
ഭൂവുടമ വിഹിതം അക്കൗണ്ട് വഴി സ്വീകരിക്കും
കേരള കര്‍ഷകതൊഴിലാളി നിയമം 1974 ലെ വകുപ്പ് (9) പ്രകാരം ഭൂവുടമകളില്‍ നിന്ന് റവന്യൂ വകുപ്പ് പിരിച്ചെടുത്തിരുന്ന കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കുളള ഭൂവുടമാ വിഹിതം ജൂണ്‍ 16 മുതല്‍ തൃശ്ശൂര്‍ ജില്ലാ ട്രഷറിയിലെ സ്പെഷ്യല്‍ ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ 799011400005373 ല്‍ മാത്രമായിരിക്കും സ്വീകരിക്കുകയെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഡി.ടി.പി.സിയുടെ 2017-18, 2018-19, 2019-2020 സാമ്പത്തിക വര്‍ഷങ്ങളിലെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്മാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ 30 വരെ കോഴിക്കോട് മാനാഞ്ചിറ ഡിടിപിസി ഓഫീസില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2720012.

