പാലക്കാട് ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി ചാടിപ്പോയി. പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ കൊച്ചി കടവന്ത്ര സ്വദേശിയാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നേ കാലോടെയാണ് ഇയാള്‍ ആശുപത്രിയില്‍ നിന്ന് കടന്നത്. മൂന്ന് ദിവസം മുന്‍പ് പഴനിയില്‍ നിന്ന് തിരിച്ച് വരും വഴി പത്തിരിപ്പാലയില്‍ വച്ചാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്.
ഇയാള്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ പരാതിയില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തെരച്ചില്‍ തുടങ്ങി.

