കോവിഡ് 19 വൈറസ് ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കല്‍(55) കുവൈറ്റിലും പാലക്കാട് പള്ളിപ്പുറം പെഴുങ്കര സി ടി സുലൈമാന്‍ തമ്പി റാവുത്തര്‍ (63) റിയാദിലുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 226 ആയി.
കുവൈറ്റില്‍ 454 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. പുതിയ രോഗികളില്‍ 41 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ കുവൈറ്റില്‍ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9829 ആയി. 877 പേര്‍ രോഗമുക്തി നേടി.

