International

പ്രവാസികള്‍ക്ക് വലിയ ആശ്വാസം;’ആകാശ എയറി’ന്‍റെ പുതിയ സര്‍വീസ്, ജൂലൈ 15 മുതൽ തുടങ്ങും

ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ആകാശ എയര്‍ സൗദി അറേബ്യയിലേക്ക് സര്‍വീസ് നടത്തും. ജൂലൈ 15 മുതല്‍ മുംബൈയില്‍ നിന്ന് ജിദ്ദയിലേക്കാണ് സര്‍വീസ് ആരംഭിക്കുക.പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും പുതിയ സര്‍വീസ്. മാര്‍ച്ച് 28ന് ദോഹയിലേക്കായിരുന്നു ആകാശ എയറിന്‍റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്. ജിദ്ദ-മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 12 നേരിട്ടുള്ള സര്‍വീസുകളാണ് ആകാശ എയര്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അഹമ്മദാബാദില്‍ നിന്ന് ആഴ്ചയില്‍ രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു.ജൂലൈ 20 മുതലാണ് അഹമ്മദാബാദില്‍ നിന്ന് ജിദ്ദയിലേക്ക് രണ്ട് പ്രതിവാര സര്‍വീസുകള്‍ തുടങ്ങുകയെന്നും വിമാന കമ്പനി അറിയിച്ചു. തലസ്ഥാനമായ റിയാദിലേക്ക് സര്‍വീസുകള്‍ വൈകാതെ ഷെഡ്യൂള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!