വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന പാണരുകണ്ടിയില്‍ സുന്ദരന്റെ ഒന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. താളിക്കുണ്ട് വെച്ച് നടന്ന പുഷ്പാര്‍ച്ചനക്ക് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മാധവന്‍ നായര്‍ നേതൃത്വം നല്‍കി.
അനുസ്മരണ യോഗം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി.വി. സംജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്റ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോര്‍ഡിനേറ്റര്‍ പി. ഷമീര്‍ അനുസ്മര പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെംബര്‍ ഷൈജ വളപ്പില്‍, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി വൈ. പ്രസിഡണ്ടുമാരായ സി.പി രമേശന്‍, സുനില്‍ദാസ് കോരങ്കണ്ടി കെ ഗണേശന്‍, സുനില്‍കുമാര്‍ കണ്ണോറ, നന്ദകുമാര്‍ വി.പി, കാര്‍ത്തികേയന്‍, അശ്‌റഫ്, അരുണ്‍ലാല്‍, ഷിജു. കെ.എം, ബാബുരാജ്, സന്തോഷ്, ഷിബു, അനീഷ് എന്നിവര്‍ സംസാരിച്ചു.