അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് സിനിമയിൽ പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്റ്റ് പതിമൂന്നിനും രണ്ടാം ഭാഗം 2022 നുമായിരിക്കും റിലീസ് ചെയ്യുകയെന്ന് നിർമ്മാതാക്കളായ നവീൻ ഏർനെനിയും രവി ശങ്കറും പറഞ്ഞു.
തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
സുകുമാർ ആണ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. തെലുങ്കിലെ ഫഹദിന്റെ അരങ്ങേറ്റ ചിത്രമാണ് പുഷ്പ.മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്.ദേവി ശ്രീ പ്രസാദ് ആണ് സംഗീതം
രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..