കാസര്‍ഗോഡ് കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡിന്റെ ലക്ഷണം. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ആളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് ആദ്യം കോവിഡ് പകര്‍ന്നത്.
ഇന്നലെ സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന രോഗനിരക്ക് വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ഇതുവരെ 560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 64 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 36, 910 പേര് നിരീക്ഷണത്തിലാണ്. 548 പേര് ആശുപത്രികളിലാണ് കഴിയുന്നത്. 15 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. വയനാട് ഏഴിടത്തും കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്നിടത്തുമാണ് അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

