കോഴിക്കോട് : കൊറോണ വൈറസ് വ്യാപനം ശമനമാകാതെ ധൃതിപിടിച് മദ്യശാലകൾ തുറക്കാനുള്ള സർക്കാർ തീരുമാനം സമാധാന ജീവിതത്തിന് തിരിച്ചടിയാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റു അഭിപ്രായപ്പെട്ടു. മദ്യശാലകൾ അടച്ചതോടെ സമാധാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. അക്രമങ്ങളും കേസുകളും കുറഞ്ഞു.ഗാർഹിക പീഡനങ്ങളുടെ തോത് വളരെ കുറവാണ്. ഐ എസ് എം ഓൺലൈൻ യോഗം വിലയിരുത്തി.
സമ്പൂർണ മദ്യ നിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു ഓൺലൈൻ കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
മദ്യത്തിൽനിന്നും ലഭിക്കുന്ന വരുമാനത്തിന് അമിത പ്രാധാന്യം നൽകുന്നവർ അതിന്റെ സാമൂഹ്യ കെടുതികളെ അവഗണിക്കുന്നത് ഖേദകരമാണ്.
ജനങ്ങളുടെ സൗര്യജീവിതം നിലനിൽക്കണമെന്ന് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരാനും, ക്രമേണ മദ്യ നിരോധനം നടപ്പിലാക്കാനും പറ്റിയ ഈ അവസരം ഉപയോഗപ്പെടുത്തണം. ഐ എസ് എം സെക്രട്ടറിയേറ്റു നിർദേശിച്ചു.
സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ ജംഷീർ ഫാറൂഖി, ഷബീർ കൊടിയത്തൂർ, നിസാർ ഒളവണ്ണ, ഷുക്കൂർ സ്വലാഹി, കെ എം എ അസീസ്, സിറാജ് ചേലേമ്പ്ര, സൈദ് മുഹമ്മദ് കുരുവട്ടൂർ, ഡോക്ടർ അഫ്സൽ വയനാട്, മമ്മൂട്ടി മുസ്ലിയാർ, പി സി മൻസൂർ, നൗഫൽ അൻസാരി, മഹമൂദ് വാരം, സഹീർ കാക്കനാട്, റിയാസ് ബാവ തുടങ്ങിയവർ പ്രസംഗിച്ചു.

