വിഷു ദിനത്തിൽ പുതിയ ലോഗോയുമായി മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി. ആഷിഫ് അസ്ലമാണ് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. നേരത്തെ മമ്മൂട്ടി കമ്പനി ഉപയോഗിച്ചിരുന്ന ലോഗൊക്കെതിരെ കോപ്പിയടി ആരോപണം ഉയർന്നതിനെ തുടർന്ന് ലോഗോ പിന്‍വലിച്ചതും പുതിയ ലോഗോ വന്നതും.
ജോസ്മോന് വാഴയില്‍ എന്ന വ്യക്തി സിനിമാ ചര്‍ച്ചാ ഗ്രൂപ്പായ മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാ ബേസിലൂടെയാണ് ആരോപണമുന്നയിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞുംചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു പ്രധാന ആരോപണം.
ഫ്രീപിക് / വെക്റ്റര്‍സ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതില്‍ നിന്നോ എടുത്ത ക്രിയേറ്റീവിന്റെ ഉള്ളില്‍ മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി കാണിക്കുക മാത്രമാണ് ഡിസൈനര്‍ ചെയ്തിരിക്കുന്നതെന്നും മലയാളത്തില്‍ തന്നെ അതേ ഡിസൈന്‍ ഇതിന് മുന്‍പ് ഉപയോഗിച്ചതായി കാണാമെന്നും ജോസ്മോന് വാഴയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മമ്മൂട്ടി കമ്പനി പോലൊരു പ്രമുഖ നിര്‍മ്മാണ കമ്പനിയ്ക്ക് തനതായ ഐഡന്റിറ്റിയില്ലാതെ പോയതില്‍ വിഷമമുണ്ടെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന സംശയവും പങ്കുവെക്കുന്നതായും ജോസ്മോന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.