Entertainment News

ബീസ്റ്റും ഒടിയനും ഔട്ട്; ചരിത്രം സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റർ 2; ഓപ്പണിങ് കളക്ഷനിൽ ഒന്നാമത്

റിലീസ് ചെയ്ത് ഒരു ദിനം പിന്നിടുമ്പോൾ ചരിത്രം സൃഷ്ടിച്ച് യാഷ് ചിത്രം കെ ജി എഫ് ചാപ്റ്റർ 2. കേരളത്തിൽ ഓടിയന്റെയും ബീസ്റ്റിന്റെയും ഒന്നാം ദിന കളക്ഷൻ തകർത്ത് ചിത്രം ഒന്നാം സ്ഥാനത്തായി.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് ആദ്യദിനം 7.3 കോടി കളക്ഷൻ നേടിയെന്നാണ് സൂചന . ഒടിയന്റെ കളക്ഷന്‍ 7.2 കോടി ആയിരുന്നു. ബീസ്റ്റ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് 6.6 കോടി നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിക്കുന്നത്.

അതെ സമയം കെ ജി എഫ് ചാപ്റ്റർ 2 ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 134. 5 കോടി കളക്ഷൻ നേടിയതായി അണിയറ പ്രവർത്തകർ പറഞ്ഞു. ഇതോടു കൂടി കന്നഡ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ‘കെജിഎഫ് ചാപ്റ്റർ 2’.

ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയിൽ സിനിമ 6500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി പതിപ്പ് മാത്രം 4000ത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കെജിഎഫ് ആദ്യ ഭാഗം രണ്ടാഴ്ച കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്.

യഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!