National News

ആദ്യ ഡോസ് കൊവാക്സിൻ നൽകിയയാൾക്ക് രണ്ടാമത്തെ ഡോസായി നൽകിയത് കോവിഷീൽഡ് വാക്സിൻ

ആദ്യ കോവിഡ് വാക്സിൻ ഡോസായി കൊവാക്സിൻ നൽകിയയാൾക്ക് രണ്ടാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകി. യു.പിയിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം.

ചീഫ് ഡവലെപ്മെന്‍റ് ഓഫിസറുടെ ഡ്രൈവറായി ജോലി ചെയ്യുന്ന ഉമേഷ് എന്നയാൾക്കാണ് വ്യത്യസ്ത കോവിഡ് വാക്സിനുകൾ കുത്തിവെച്ചത്. ആഴ്ചകൾക്ക് മുമ്പ് ഇയാൾ കൊവാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം ജില്ല ആശുപത്രിയിൽ എത്തി രണ്ടാം ഡോസ് എടുത്തു . അതിന് ശേഷമാണ് കോവിഷീൽഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് മനസിലായത്.

ഉമേഷിന് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ജീവനക്കാർ കൂടുതൽ ശ്രദ്ധ കാട്ടേണ്ടിയിരുന്നെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു.
.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!