
കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണക്ക് കുന്ദമംഗലം കോടതി ജാമ്യം അനുവദിച്ചു.നിപ്പ വൈറസ് ബാധയുണ്ടായ സമയത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്ത ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ അനിശ്ചിതകാല സമരം നടക്കുമ്പോൾ പുതിയ നിയമനം നടത്തുന്നതിനെതിരെ സമരം ചെയ്ത മെഡിക്കൽ കോളേജ് ആശുപത്രി ഡവലപ്പ്മെൻ്റ് കമ്മറ്റി സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡണ്ടും ജീവനക്കാരുടെ സമരസമിതിയുടെ ചെയർമാനുമായിരുന്ന ദിനേശ് പെരുമണ്ണ ഉൾപ്പെടെയുള്ളവർക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്സുകളിലാണ് ദിനേശ് പെരുമണ്ണ, പി.ടി ജനാർദ്ദനൻ, വിശ്വനാഥൻ പുതുശ്ശേരി, കെ.സി പ്രവീൺ കുമാർ, സി.വി ജിതേഷ്, വിബീഷ് കമ്മനക്കണ്ടി, സുൽഫിക്കർ എന്നിവർക്കാണ് കുന്ദമംഗലം ഫസ്റ്റ് ക്ലാസ്കോടതി ജാമ്യം അനുവദിച്ചത്.

