കേരളത്തിൽ ഇടത് – വലത് മുന്നണികൾ ആർഎസ്എസ് നോടൊപ്പം ജനങ്ങളെ ധ്രുവീകരിക്കാൻ പരസ്പരം മത്സരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. എസ്ഡിപിഐ കുന്നമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കമ്മറ്റി അംഗം പി.ടി അഹമ്മദ് തിരഞ്ഞെടുപ്പ് നയം വിശദീകരിച്ചു. നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി അബ്ദുൽ വാഹിദ് സദസ്സിനെ അഭിസംബോധനം ചെയ്തു. നേതാക്കളായ ,ഷമീർ വെള്ളയിൽ, കബീർ കെ.കെ റഷീദ് പി.കാരന്തൂർ, അഹമ്മദ് മാസ്റ്റർ, റഷീദ് പി.പി, സമീർ ,സുബൈദ, റഹ്മത്ത് നെല്ലൂളി തുടങ്ങിയവർ സംസാരിച്ചു