Trending

കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ വലിയ മൂന്ന് പെരുമ്പാമ്പുകളെ കണ്ടെത്തി

കുന്ദമംഗലം: കുന്ദമംഗലത്ത് സിന്ധു തിയേറ്ററിന് മുൻവശത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ഒത്ത വലിപ്പമുള്ള മൂന്ന് പെരുമ്പാമ്പുകളെ കണ്ടെത്തി. താമരശ്ശേരി ആർആർടി അംഗമായ കബീർ കള്ളൻതോട് ആണ് പാമ്പുകളെ സുരക്ഷിതമായി പിടികൂടിയത്. ഞായർ രാവിലെയാണ് സംഭവം.

കഴിഞ്ഞ ദിവസം പരിസരവാസികൾ പാമ്പിനെ കണ്ടതായി അറിയിച്ചതിനെ തുടർന്ന് കബീർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ പ്രദേശം കാടുമൂടി കിടന്നതിനാൽ വൃത്തിയാക്കിയ ശേഷം വീണ്ടും പരിശോധന നടത്താമെന്ന് അറിയിച്ച് മടങ്ങുകയായിരുന്നു. തുടർന്ന് ഇന്ന് വീണ്ടും സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് മൂന്ന് പെരുമ്പാമ്പുകളെ ഒരുമിച്ച് കണ്ടെത്തിയത്.

പെരുമ്പാമ്പുകൾ ഒരേസമയം നിരവധി മുട്ടകൾ ഇടുന്ന സ്വഭാവമുള്ളതുകൊണ്ട്, പ്രളയകാലത്തോ മറ്റ് സാഹചര്യങ്ങളിലോ ഇവ ഈ പ്രദേശത്തെത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇനിയും പാമ്പുകൾ ഉണ്ടായേക്കാമെന്ന സംശയത്തിൽ ഫോറസ്റ്റ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പരിശോധന തുടരുകയാണ്. താമരശ്ശേരിയിൽ നിന്നെത്തിയ ആർആർടി സംഘമാണ് തുടർനടപടികൾ കൈകാര്യം ചെയ്യുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!