Trending

ജനകീയ കലകൾ പോലെ ശാസ്ത്രത്തെ ജനകീയവൽക്കരിക്കണം: മുഖ്യമന്ത്രി

ശാസ്ത മുന്നേറ്റത്തിനായുള്ള ഇടപെടലുകൾ നടത്തിയിട്ടും സമൂഹത്തിൻ്റെ സയൻ്റിഫിക് ടെമ്പർ കൂടുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നരബലിയും അന്ധവിശ്വാസങ്ങളും വർദ്ധിക്കുന്നു. ശാസ്ത്രത്തെ ജനകീയവൽക്കരിക്കുകയാണ് ഇതിനുള്ള പ്രതിവിധി. മാധ്യമങ്ങൾ പോലും ശാസ്ത്ര പ്രചരണങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സി. ഡബ്ലു. ആർ. ഡി. എമ്മിൽ സയൻ്റിസ്റ്റ് കോൺക്ലേവും വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. ശാസ്ത്രീയ അറിവുകൾ മനുഷ്യ നന്മക്കും സാമൂഹ്യ പുരോഗതിക്കും ഉതകുന്ന തരത്തിൽ മാനവികതയിലൂന്നിയ വിജ്ഞാനമായി മാറ്റുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്. കുന്നമംഗലം എം.എൽ.എ അഡ്വ പി.ടി.എ റഹീം അധ്യക്ഷത വഹിച്ചു. സി. ഡബ്ലു ആർ.ഡി. എമ്മിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ജലശേഖരണ വിവര വിനിമയ കേന്ദ്രത്തിൻ്റെയും കേരള സ്ക്കൂൾ ഓഫ് മാത്തമറ്റിക്സിൻ്റെ സ്റ്റുഡൻ്റ് ഹോസ്റ്റൽ സമുച്ചയത്തിൻ്റെയും സി. ഡബ്ലു. ആർ.ഡി.എം അതിഥി ഭവന ട്രയിനീസ് ഹോസ്റ്റൽ സമുച്ചയത്തിൻ്റെയും തറക്കല്ലിടൽ ചടങ്ങും മുഖ്യമന്ത്രി നിർവ്വഹിച്ചു. പുതിയ പ്രവേശന കവാടത്തിൻ്റെ ഉത്ഘാനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. എക്സിബിഷൻ ഹാൾ എം കെ രാഘവൻ എം.പി നിർവ്വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെയും അനുബദ്ധ ഗവേഷണ സ്ഥാപനങ്ങളിലെയും 120 ഓളം ശാസ്തജ്ഞരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയും നടന്നു.പത്മശ്രീ എം. സി ദത്തൻ (മുഖ്യമന്ത്രിയുടെ സയൻസ് മെൻ്റർ ) , പ്രൊഫ കെ.പി സുധീർ (എക്സിക്യുട്ടീവ് വൈസ് പ്രസിഡൻ്റ് കെ.എസ്.സി.എസ്.ടി.ഇ ആൻഡ്
എക്സ് ഓഫിഷ്യോ പ്രിൻസിപ്പൽ സിക്രട്ടറി എസ് ആൻഡ് ടി ), പൊഫ എ സാബു (മെമ്പർ സിക്രട്ടറികെ.എസ്.സി.എസ്.ടി.ഇ) ഡോ. മനോജ് പി സാമുവൽ (എക്സികുട്ടിവ് ഡയറക്ടർ സി. ഡബ്ലു. ആർ. ഡി. എം ) ഡോ കെ.പി രത്നകുമാർ (ഡയറക്ടർ കേരള സ്കൂൾ ഓഫ് മാത്തമറ്റിക്സ് ) വിവിധ ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!