Trending

വനിതാ പ്രീമിയർ ലീഗ് : മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും

വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിന്റെ മൂന്നാം മത്സരത്തിൽ മലയാളിത്തിളക്കം .
മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഇരുടീമുകളിലും ഓരോ മലയാളി താരങ്ങളും അണിനിരക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മിന്നുമണി ഇറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസിന് വേണ്ടി സജന സജീവൻ കളത്തിലിറങ്ങും. ഇന്നലെ മറ്റൊരു മലയാളി താരമായ ജോഷിത റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.വൈകീട്ട് 7.30ന് വഡോദരയിലാണ് മത്സരം. പ്രഥമ സീസൺ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യൻസ്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്ത്യൻസിന്റെയും ക്യാപ്റ്റൻ. രണ്ടാം കിരീടമാണ് ഹർമൻ പ്രീത് കൗറിന്‍റെ മുംബൈ ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യ രണ്ട് സീസണുകളിലും ഫൈനലിൽ തോറ്റ ഡൽഹിയുടെ ലക്ഷ്യം കന്നി കിരീടമാണ്.ഓസീസ് താരം മെഗ് ലാനിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ. ഗുജറാത്ത് ജയന്റസിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ താരം നാലോവർ എറിയുകയും ചെയ്തു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!