ഏഴു വർഷത്തെ ഇടവേളയ്‌ക്കു ശേഷം സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു. പുതിയ ചിത്രം പാപ്പൻ പ്രഖ്യാപിച്ചു.സുരേഷ് ഗോപി തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണിത്, സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ള തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാണ്. ഡേവിഡ് കാച്ചപ്പള്ളി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.
2014ല്‍ ഇറങ്ങിയ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ജോഷിയും അവസാനമായി ഒന്നിച്ചത്. ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാകും പാപ്പന്‍.