
കാരന്തൂർ മെഡിക്കൽ കോളജ് റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.കാരന്തൂർ ഹൗസിംഗ് റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് സിമെന്റും ആയി എത്തിയ ലോറിയാണ് ഏറെ തിരക്കേറിയ കുന്ദമംഗലം കാരന്തൂർ മെഡിക്കൽ കോളേജ് ജംഗ്ഷനിൽ ഗതാഗത തടസമുണ്ടാക്കിയത്.

സിമന്റും ആയി വന്ന ലോറി റോഡിന് കുറുകെ നിന്നാണ് തടസം സൃഷ്ടിച്ചത്. ഒരു മണിക്കൂറിൽ അധികം നീണ്ടു നിന്ന ഈ ഗതാഗത കുരുക്ക് ഫ്ലയിങ് സ്‌ക്വാഡ് എത്തിയാണ് പൂർവ്വസ്ഥിതിയിലാക്കിയത്