ഭക്ഷണപ്പെരുമക്ക് ഏറെ പേരുകേട്ട കോഴിക്കോട്ടുകാര്‍ക്ക് ലോകത്തിന് കാണിക്കാനിതാ മറ്റൊരു വിഭവം കൂടി. പല വ്യത്യസ്ഥ വിഭവങ്ങള്‍ ഹോട്ടലുകളില്‍ ഉണ്ടാവാറുണ്ടെങ്കിലും സദ്യയില്‍ വ്യത്യസ്തതയുമായി ശ്രദ്ദേയമാവുകയാണ് ഈസ്റ്റ് നടക്കാവിലെ ഹോട്ടല്‍ അംബിക. സമുദ്ര സദ്യ എന്ന വ്യത്യസ്ഥ വിഭവമാണ് ഭക്ഷണപ്രേമികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. 18 വ്യത്യസ്ഥ കടല്‍ വിഭവങ്ങള്‍ അടങ്ങിയ സദ്യയാണ് ഇത്. നാടന്‍ സദ്യപോലെ മത്സ്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മീന്‍പുളി, മീനച്ചാര്‍, ചെമ്മീന്‍പൊടി, ചെമ്മീന്‍ പീര, കൂന്തള്‍ പെപ്പര്‍ റോസ്റ്റ്, ഫിഷ് അവിയല്‍, കക്കത്തോരന്‍, ഞണ്ട് മസാല, കല്ലുമ്മക്കായ തവ ഫ്രൈ, മീന്‍ കക്ക, ഫിഷ് കറി, ഫിഷ് ഫ്രൈ, കൊഞ്ച് പപ്പടം, മീന്‍ രസം എന്നിവ അടങ്ങുന്നതാണ് ഈ സദ്യ, പായസം മാത്രമാണ് വെജിറ്റേറിയന്‍ വിഭവമായുള്ളത്. ഒപ്പം ഫിഷ് സാമ്പാറുമുണ്ട്.
ഭക്ഷണപ്രേമികളും എല്ലാവരും ഒരു തവണ എങ്കിലും ഈ രൂചി അറിയേണമെന്നാണ് കഴിച്ചവരുടെ അഭിപ്രായം.