സൗജന്യ തൊഴില്‍ പരിശീലനം
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയ്സും കേന്ദ്ര സ്കില്‍ ഡെവലപ്പ്മെന്റ് മിനിസ്ട്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി യുവതി, യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വീയിങ്ങ് മിഷന് ഓപ്പറേറ്റര്‍ (തയ്യല്‍ മിഷിന് പരിശീലനം), ഹാന്റ് എംപ്രോയ്ഡറിയോടൊപ്പം തയ്യല്‍ പരിശീലനം എന്നീ കോഴ്സുകളിലേക്ക് റജിസ്റ്റര്‍ ചെയ്യാം. കോഴ്സ് ഫീസോ, പരീക്ഷ ഫീസോ ആവശ്യമില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് : ബ്രെയിന്നെറ്റ്, മൂന്നാം നില, സംസം ബില്‍ഡിംഗ്, സെന്‍ട്രല്‍ ബാങ്കിന് മുകള്‍ ഭാഗം, നന്ദിലത്ത് ജി മാര്ട്ടിന് എതില്‍വശം, മാവൂര്‍ റോഡ്, കോഴിക്കോട്-4. ഫോണ്‍: 9447885482, 9400583909.
പരിശീലന ക്ലാസ്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് 2019 ല്‍ നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷയിലും പ്രായോഗിക പരീക്ഷയിലും വിജയിച്ച കോഴിക്കോട് ജില്ലയിലെ അപേക്ഷകര്‍ക്കായി ഫെബ്രുവരി 20, 24 തീയ്യതികളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലന ക്ലാസ് നടത്തുന്നു.ഫെബ്രുവരി 20 രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഹാള്‍ടിക്കറ്റ് നമ്പര്‍ 19110001 മുതല്‍ 19110210 വരെയുളളവരുടെയും, ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ ഹാള്‍ടിക്കറ്റ് നമ്പര്‍ 19110211 മുതല്‍ 19110340 വരെയുളളവരുടെയും പരിശീലനം നടക്കും. ഫെബ്രുവരി 24 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഹാള്‍ടിക്കറ്റ് നമ്പര്‍ 19110341 മുതല്‍ 19110452 വരെയുളളവരുടെയും പരിശീലനം നടക്കും. പരിശീലന ക്ലാസില്‍ പങ്കെടുത്ത് അതിന്റ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് വയര്‍മാന്‍ പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. പരീക്ഷയില്‍ വിജയിച്ച് കോഴിക്കോട് ജില്ലയിലെ എല്ലാ അപേക്ഷകരും ഹാള്‍ടിക്കറ്റ് സഹിതം പരിശീലന ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ല ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. അപേക്ഷകര്‍ ഫെബ്രുവരി 18 ന് വൈകീട്ട് അഞ്ചിനകം ജില്ല ഡെപ്യൂട്ടി ചീഫ് ഇക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04952950002, ഇമെയില്‍: dceikkd@gmail.com.
സ്വീകരണം നല്കി
ഹരിയാനയിലെ ചണ്ഡീഗഡില്‍ നടന്ന ആള് ഇന്ത്യ മാസ്റ്റേര്‍സ് അത്ലറ്റിക് മീറ്റില്‍ 4 x 100 മീറ്റര്‍ റിലേ, 4 x 400 മീറ്റര്‍ റിലേ മത്സരങ്ങളില്‍ സ്വര്‍ണ്ണവും 400 മീറ്ററില്‍ വെളളിയും കരസ്ഥമാക്കിയ ഗവ വനിത ഐ.ടി.ഐ ഹെഡ്ക്ലാര്‍ക്ക് ബിജു ടി ബാലന് സ്റ്റാഫ് കൗണ്‍സിലും ട്രെയിനീസ് കൗണ്‍സിലും സ്വീകരണം നല്കി. പ്രിന്‍സിപ്പാള്‍ രവികുമാര്‍ സി, ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍മാരായ സംഗീത് കുമാര്‍ ബി, ഇ സിന്ധു, ചെയര്‍പേഴ്സണ്‍ അഞ്ജു സി എന്നിവര്‍ സംസാരിച്ചു.
രജിസ്റ്റര്‍ ചെയ്തവര്‍ ഹാജരാകണംകോഴിക്കോട് പുതിയറയിലെ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ പുതുതായി ആരംഭിക്കുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്ക്കുള്ള പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ എത്തണം. ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫികറ്റുകളുടെ കോപ്പിയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സെന്ററില്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
അംശദായം വര്ദ്ധിപ്പിച്ചുകേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തൊഴിലാളി അംശദായം മാസത്തില്‍ നിലവിലുണ്ടായിരുന്ന അഞ്ച് രൂപയില്‍ നിന്നും 20 രൂപയായി വര്ദ്ധിപ്പിച്ചുത്തരവായി. 2020 ജനുവരി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി. നിലവില്‍ 2020 മാര്‍ച്ച് വരെ പഴയ നിരക്കില്‍ അംശദായം അടവാക്കിയ അംഗങ്ങള്‍ മൂന്ന് മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിച്ച തുക അടയ്ക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2384006.
അക്യുപ്രഷര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാംസ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളം എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് (ആറ് മാസം) ഡിപ്ലോമ (ഒരു വര്‍ഷം) കോഴ്സുകളുടെ 2020 ബാച്ചിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. ഔഷധ രഹിത ചികിത്സാ സമ്പ്രദായമായ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്സുകളുടെ വിശദാംശങ്ങള്‍ ംംം.ൃെരര.ശി വെബ്സൈറ്റില്‍ ലഭിക്കും. അതതു ജില്ലകളിലെ സ്റ്റഡി സെന്ററുകളില്‍ കോണ്ടാക്ട് ക്ലാസ്സുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2325101, 9446323871.
അങ്കണവാടി വര്‍ക്കറാകാം
ബാലുശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ ഉളേള്യരി, നടുവണ്ണൂര്‍, കൂരാച്ചുണ്ട്, കോട്ടൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും, കൂരാച്ചുണ്ട് പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 18 മുതല്‍ 46 വയസ്സുവരെ. അങ്കണവാടി വര്‍ക്കര്‍ യോഗ്യത അതത് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം, എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ യോഗ്യത – കൂരാച്ചുണ്ട് പഞ്ചായത്തിലെ സ്ഥിരം താമസക്കാരായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായിരിക്കുവാന്‍ പാടില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ച് മണി വരെ. വിലാസം – ശിശു വികസന പദ്ധതി ഓഫീസര്‍, ബാലുശ്ശേരി അഡീഷണല്‍, കോക്കല്ലൂര്‍ പി.ഒ, ബാലുശ്ശേരി 673612. ഫോണ്‍ : 0496 2705228.
ക്വട്ടേഷന്‍
കോഴിക്കോട് ലേബര്‍ കോടതിയുടെ ഓഫീസാവശ്യങ്ങള്ക്കായും ക്യാമ്പ് സിറ്റിങിനായും ഡ്രൈവര്‍ സഹിതം നാളിതുവരെ ഉപയോഗിക്കാത്ത ഒരു കാര്‍ ആവശ്യമുണ്ട്. അഞ്ച് വര്‍ഷത്തേക്ക് 30000 രൂപ മാസ വാടകയില്‍ കൂടാതെ എന്ന വ്യവസ്ഥയിലാണ് വേണ്ടത്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12 ന് മൂന്ന് മണിക്കകം കോഴിക്കോട് ലേബര്‍ കോടതിയില്‍ എത്തിക്കണം. ഫോണ്‍ : 0495 2374554. സംസ്ഥാന ബീച്ച് ഗെയിംസ് സമാപനം സംസ്ഥാന സര്‍ക്കാര്‍, കായിക യുവജനകാര്യവകുപ്പ്, കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല വടംവലിമത്സരങ്ങള് സമാപിച്ചു. സമാപന ചടങ്ങ് ഉദ്ഘാടനവും സമ്മാനദാനവും സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് നിര്‍വ്വഹിച്ചു.കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി നാനൂറോളം കായികതാരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. പുരുഷ, വനിത, മത്സ്യതൊഴിലാളി വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന വടം വലിയില്‍ 30 ടീമുകളുടെ മത്സരങ്ങളാണ് നടത്തിയത്. മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കണ്ണൂരിനും രണ്ടാംസ്ഥാനം പാലക്കാടിനും മൂന്നാം സ്ഥാനം കാസര്‍ഗോഡിനും ലഭിച്ചു. വനിത വിഭാഗത്തില്‍ ഒന്നാംസ്ഥാനം കാസര്‍ഗോഡിനും രണ്ടാംസ്ഥാനം കൊല്ലത്തിനും മൂന്നാംസ്ഥാനം പാലക്കാടിനും ലഭിച്ചു. ഫിഷര്‍മെന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട്, രണ്ടാം സ്ഥാനം തൃശ്ശൂര്‍ മൂന്നാം സ്ഥാനം കണ്ണൂര്‍ എന്നീ ജില്ലകള്‍ യഥാക്രമം കരസ്ഥമാക്കി. വിജയികള്‍ക്ക് ട്രോഫിയും മെമന്റോയും നല്കി. പ്രൈസ് മണി തിരുവനന്തപുരത്ത് നടക്കുന്ന ബീച്ച് ഗെയിംസ് സമാപനചടങ്ങില്‍ മുഖ്യമന്ത്രി നല്‍കും.
യോഗം 24 ന് പതിനാറാം ലോക്സഭാ കാലയളവിലുള്പ്പെട്ട പ്രാദേശിക എം.പി മാരായ എം. കെ രാഘവന്, മുല്ലപ്പളളി രാമചന്ദ്രന് എന്നിവരുടെ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഫെബ്രുവരി 19 ന് മൂന്ന് മണിക്ക് ചേരാന്നിരുന്ന യോഗം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ശുചിത്വ ക്ലാസ് സംഘടിപ്പിച്ചു
ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മുത്തപ്പന് പുഴ പട്ടികവര്‍ഗ കോളനിയില്‍ (പണിയ വിഭാഗം) ശുചിത്വ ക്ലാസ് സംഘടിപ്പിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഗസ്റ്റിന് ക്ലാസ് ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന് ബാലന് അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജില്ലാ ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം. സൂര്യ ക്ലാസെടുത്തു. ശുചിത്വമിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ടി. നാസര്‍ബാബു, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സുഹറ, വാര്‍ഡ് അംഗങ്ങളായ റോബര്‍ട്ട്, സബിത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മോളി ജോണ്‍, ആനിമേറ്റര്‍മാരായ നീതു, അശ്വതി എന്നിവര്‍ സംസാരിച്ചു. എസ്.ടി. പ്രമോട്ടര്‍ കിഷോര്‍ സ്വാഗതവും ജെയനി ടീച്ചര്‍ നന്ദിയും പറഞ്ഞു.
സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സ്
കോഴിക്കോട് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡാറ്റാ എന്‍ട്രി, ഡി.സി.എ, സി.സി.എ (ടാലി) എന്നിവയ്ക്ക് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. പത്താംതരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് നിശ്ചിത സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. ഡി.സി.എ ഒഴികെയുള്ള കോഴ്സുകളുടെ കാലാവധി നാല് മാസവും ഡി.സി.എ യുടേത് ആറ് മാസവുമാണ് കോഴ്സ് കാലാവധി. ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ഫോണ്‍: 0495 2370026
വാട്ടര്‍ അതോറിറ്റി ജില്ലാ തല റവന്യൂ അദാലത്ത് കേരള വാട്ടര്‍ അതോറിറ്റി കോഴിക്കോട് പി.എച്ച്. ഡിവിഷന് ഓഫീസിനു കീഴില്‍ റവന്യൂ ജില്ലാ അദാലത്ത്, മാര്‍ച്ച് 11 ന് മലാപ്പറമ്പ് ഡിവിഷന് ഓഫീസ് പരിസരത്തു നടക്കും. വെള്ളക്കരം സംബന്ധിച്ച അപാകതകള്‍, മീറ്റര്‍ തകരാറുകള്‍ കാരണം അധിക തുക അടയ്ക്കേണ്ടതുമായി ബന്ധപ്പെട്ടവ, നാളിതു വരെ വെള്ളം ലഭിക്കാത്ത ബില്ലുകള്‍ സംബന്ധിച്ച് പരാതിയുള്ള ഉപഭോക്താക്കള്‍ക്കും റവന്യൂ റിക്കവറി, കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും കുടിശ്ശിക നിലവിലുള്ള സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ അദാലത്തില്‍ പങ്കെടുക്കാം. പരാതികള്‍ താഴെ പറയുന്ന ബന്ധപ്പെട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ഫെബ്രുവരി 29 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന് നമ്പര്‍ ക, വെസ്റ്റ് ഹില്‍- 0495 2382117, ഡിസ്ട്രിബ്യൂഷന്‍ സബ് ഡിവിഷന് നമ്പര്‍ കക, സരോവരം-0495 2376008, ആര്.ഡബ്ല്യൂ.എസ്. സബ് ഡിവിഷന്, മലാപറമ്പ -0495 2370634, ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്, മലാപറമ്പ-0495 2537606.