വിവാഹത്തിനും പിറന്നാളിനും ഒക്കെ സർപ്രൈസ് ഒരുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, സ്വന്തം മരണത്തിന് ബന്ധുക്കളെയും കൂട്ടുകാരെയും ഞെട്ടിക്കാൻ സർപ്രൈസ് ഒരുക്കി വയ്ക്കുന്നവരെ കണ്ടിട്ടുണ്ടോ? എന്നാല്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു മരണാനന്തര ചടങ്ങ് നടന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഒരു ഗംഭീര സര്‍പ്രൈസാണ് സാന്‍ഡി വുഡ് എന്ന വൃദ്ധ ഒരുക്കിവെച്ചിരുന്നത്.പള്ളിയിൽ സാൻഡി വുഡിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. പെട്ടെന്ന് പല ഭാഗത്ത് ഇരുന്നിരുന്ന നാലുപേർ ജാക്കറ്റൊക്കെ മാറ്റി മുന്നോട്ട് വന്നു. അതുവരെ സാൻഡിയുടെ പരിചയക്കാർ എന്ന മട്ടിലിരുന്ന നാലുപേരും പിന്നീട് മുന്നിൽ നിന്നും ഡാൻസ് കളിക്കാൻ തുടങ്ങി. ഇതുകണ്ടതോടെ ചടങ്ങിനെത്തിയവരുടെ മുഖത്ത് നിന്ന് സങ്കടം മാറി പുഞ്ചിരി വിരിഞ്ഞു.
ഫ്ളെയ്മിങ് ഫെദേഴ്സ് എന്ന സംഘമാണ് സാന്ഡിക്കായി ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. നേരത്തെ പല ട്രൂപ്പുകളേയും സാന്‍ഡി സമീപിച്ചിരുന്നു. എന്നാല്‍ ആരും മരണാനന്തര ചടങ്ങില്‍ ഫ്ളാഷ് മോബ് കളിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സോഷ്യല്‍ മീഡിയ വഴി സാന്‍ഡി ഫ്ളെയിങ് ഫെദേഴ്സ് എന്ന ട്രൂപ്പിനെ കണ്ടെത്തുകയായിരുന്നു.അധികം വൈകാതെ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.