പത്താൻ വിഷയത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗട്ട്. നിരവധി ബി.ജെ.പി നേതാക്കൾ കാവി വസ്ത്രമിട്ട് സംസ്കാരശൂന്യമായ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ ദീപികയുടെ ബിക്കിനിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് സഞ്ജയ് റാവത്ത് വിമര്‍ശിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്തിന്‍റെ വിമര്‍ശനം.കാവി ബിക്കിനി മാത്രമാണോ ദീപിക പദുക്കോണിനെതിരെയുള്ള ദേഷ്യത്തിന് കാരണമെന്ന് അദ്ദേഹം ചോദിക്കുന്നു. ദീപിക ജെ.എൻ.യുവിൽ പോയി വിദ്യാർഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു. ഇത് ബി.ജെ.പിയെ ചൊടിപ്പിച്ചു. ഇപ്പോൾ അവർ ദീപികയുടെ ബിക്കിനിയുടെ പേരിൽ പ്രശ്‌നമുണ്ടാക്കുന്നു. അദ്ദേഹം എഴുതി.ബി.ജെ.പി സദാചാര പോലീസായി എത്തിയില്ലായിരുന്നെങ്കിൽ ഉർഫി ജാവേദിനെ ആരും അറിയില്ലായിരുന്നെന്ന് സഞ്ജയ് റൗട്ട് എഴുതി. മോശം വസ്ത്രധാരണത്തിന്റെ പേരിൽ ഉർഫി ജാവേദിനെതിരെ ബി.ജെ.പി നേതാവ് ചിത്രാ വാഗ് പരാതി നൽകിയ പരാതി ചൂണ്ടിക്കാട്ടിയാണ് റൗട്ട് ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തിൽ പോലീസ് ഉർഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നത് ശിക്ഷാർഹമായ കുറ്റമൊന്നുമല്ല എന്ന് ഉർഫി ചിത്രാ വാഗിന് മറുപടിയും നൽകിയിരുന്നു.