International News

അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല വിശ്വ സുന്ദരി

മിസ് യൂണിവേഴ്‌സ് കിരീടം അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേലക്ക്.84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്.71-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍ രണ്ടാം സ്ഥാനവും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ആന്ദ്രെയ്‌ന മാര്‍ട്ടിനെസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ ദിവിത റായിയുടെ മത്സരം ആദ്യ 16-നുള്ളില്‍ അവസാനിച്ചു.പോർട്ടോ റീക്കോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങൾ. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ആര്‍ ബോണി ഗബ്രിയേലിന് കിരീടം അണിയിച്ചു. ഇതിന് മുമ്പ് 1994-ല്‍ ഇന്ത്യയുടെ സുസ്മിത സെന്നും 2000-ത്തില്‍ ലാറ ദത്തയും വിശ്വ സുന്ദരിയായിരുന്നു.അമേരിക്കന്‍ പൗരത്വമുള്ള ആര്‍ ബോണി ഗബ്രിയേല ഫിലിപ്പീന്‍സ് വംശജയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍-ഫിലിപ്പീന്‍സ് സുന്ദരി മിസ് യൂണിവേഴ്‌സ് കിരീടം നേടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!