കോഴിക്കോട് കോർപ്പറേഷൻ ചെലവൂർ സ്പോർട്സ് പാർക്കില്‍ ഫ്ലഡ് ലൈറ്റ് പ്രവർത്തി ഉദ്ഘാടനം എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.വാർഡ് കൺവീനർ ജോർജ് തോമസ് സ്വാഗതം പറഞ്ഞു അഷ്റഫ് അരീക്കൽ ഉപഹാരസമർപ്പണം നടത്തി മുൻ കൗൺസിലർമാരായ വി എം മുഹമ്മദ്, ഷിനോജ് കുമാർ , എ മൂസ ഹാജി എന്നിവര്‍ സംസാരിച്ചു.ചെലവൂര്‍ കൗൺസിലർ അഡ്വക്കേറ്റ് സിഎം ജംഷീർ അധ്യക്ഷനായി.നാട്ടിലെ പ്രമുഖ ക്ലബ്ബുകളും സാംസ്കാരിക സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.മുൻ എംഎൽഎ എ പ്രദീപ്കുമാർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ചെലവൂർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലൈറ്റ് സ്ഥാപിക്കുന്നത്
ചെലവൂർ സ്പോർട്സ് പാർക്ക് ഫ്ലഡ് ലൈറ്റ് സ്ഥാപിക്കൽ; എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു

