National News

ബീഹാറില്‍ പരസ്പരം വെല്ലുവിളിച്ച് ജെഡിയു ആര്‍ജെഡി നേതാക്കള്‍; ദിവസങ്ങള്‍ കൊണ്ട് മഹാസഖ്യം പിളരുമെന്ന് ജെഡിയു, 17 ഭരണകക്ഷി എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പമെന്ന് ആര്‍ജെഡി

ബീഹാറില്‍ പരസ്പരം വെല്ലുവിളിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡിയും. ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെ.ഡി.യു ഉറപ്പിച്ച് പറയുന്നത്. അതേസമയം, ജെ.ഡി.യുവിനെ വെല്ലുവിളിച്ച് ആര്‍.ജെ.ഡിയും രംഗത്തെത്തിയിട്ടുണ്ട്.

ആര്‍.ജെ.ഡിക്കും മഹാസഖ്യത്തിനും ഇടയില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് ജെ.ഡി.യു നേതാവ് ഉമേഷ് കുശ്‌വാഹ അവകാശപ്പെടുന്നത്. എന്നാല്‍ ജനുവരി 14 ന് ശേഷം ആര്‍.ജെ.ഡിയിലേക്ക് മാറാന്‍ ഭരണകക്ഷിയുടെ 17 എം.എല്‍.എമാര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് ആര്‍.ജെ.ഡി ശ്യാം രാജക് അവകാശപ്പെടുന്നത്.

ആര്‍.ജെ.ഡിയില്‍ ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് മുതിര്‍ന്ന ആര്‍.ജെ.ഡി വക്താവ് മൃതുഞ്ജയ് തിവാരി പറഞ്ഞു. ഭരണ സഖ്യത്തില്‍ നിന്നുള്ള പലരും പുറത്തുചാടാന്‍ ആഗ്രഹിക്കുന്നുവെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറും ബി.ജെ.പിയും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന വാദങ്ങള്‍ ശക്തിപ്പെടുമ്പോഴാണ് ആര്‍.ജെ.ഡിക്കെതിരെ ജെ.ഡി.യു രംഗത്തെത്തിയത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചെങ്കിലും ജെ.ഡി.യുവിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പി നിതീഷ് കുമാറിന് നല്‍കിയെങ്കിലും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹം. പിന്നീട് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ തനിക്ക് താല്പര്യം ഇല്ലായിരുന്നെന്നും ആര്‍ക്ക് വേണമെങ്കിലും ആ സ്ഥാനത്തേക്ക് വരാമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!