News

പൗരത്വ നിയമ ഭേദഗതിക്കെതിരെ മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി ബഹുജന കണ്‍വെന്‍ഷന്‍ നടത്തി

കുന്ദമംഗലം; മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൗര ത്വ നിയമ ഭേദഗതിക്കെതിരെ ആനപ്പാറ ഖസര്‍ ഓഡിറ്റോറിയത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ നടത്തി, മേഖല പരിധിയിലെ മുഴുവന്‍ മഹല്ല് ഇമാമുമാര്‍, മദ്‌റസ അധ്യാപകര്‍, മഹല്ല് ഭാരവാഹികള്‍, പൊതു ജനങ്ങള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു .എം കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു സൈനുദ്ധീന്‍ നിസാമി അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ശ്യാം സുന്ദര്‍ ഹരിപ്പാട് വിഷയാവതരണം നടത്തി .

മുന്‍ എം.എല്‍ എ യു.സി രാമന്‍ മുഖ്യപ്രഭാഷണം നടത്തി വിവിധ കക്ഷി നേതാക്കന്‍മാരായ പി.പി ഷിനില്‍, വിനോദ് പടനിലം, ഒ.ഉസൈന്‍ ജനാര്‍ദ്ധനന്‍ കളരിക്കണ്ടി, അഡ്വ ചാത്തുക്കുട്ടി ഗ്രാമപഞ്ചായത്ത് അംഗം എം.വി ബൈജു, കായക്കല്‍ അഷ്‌റഫ്., എ അലവി, ഐ മുഹമ്മദ് കോയ, പി, ഷൗക്കത്തലി,.മുഹമ്മദ് മാസ്റ്റര്‍.സി അബ്ദുല്‍ ഗഫൂര്‍, അക്ബര്‍ ബാദ്ഷ സഖാഫി ,, ടി, മുഹമ്മദ് മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു, എം.കെ സഫീര്‍ സ്വാഗതവും. ബീരാന്‍ ഹാജി കാരന്തൂര്‍ നന്ദിയും പറഞ്ഞു, ജനുവരി 28ന് കുന്ദമംഗലത്ത് എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് സൗഹാര്‍ദ്ധ റാലിയും, പൊതുസമ്മേളന വും നടത്താനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!