കുന്ദമംഗലം: അന്യായമായ വൈദ്യുതി ചാർജ്ജ് വർധനവിനെതിരെകേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം കെ എസ് ഇ ബി ഓഫീസിന് മുന്നിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.വ്യാപാരഭവനിൽ നിന്നും പ്രകടനമായെത്തിയാണ് വ്യാപാരികൾ പ്രതിഷേധിച്ചത്.കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ ഉദ്ഘാടനം ചെയ്തു, പി. ജയശങ്കർ അധ്യക്ഷത വഹിച്ചു.എൻ വിനോദ് കുമാർ, സുനിൽ കണ്ണോറ, എൻ പി തൻവീർ, എം പി മൂസ്സ, ടി ജിനിലേഷ് കെ പി സജീന്ദ്രൻ,കെ മഹിത,ഒപി ഭാസ്കരൻ ,കെപി അബ്ദുൽ നാസർ,കെകെ സജീവൻ,ടിസി സുമോദ് ,kc സഫീറ എന്നിവർ സംസാരിച്ചു.